
കൊല്ലം: ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഇൻസ്റ്റിറ്റൂട്ട് ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് നടത്തുന്ന ഒരുവർഷ സൗജന്യ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയാണ് യോഗ്യത. ട്യൂഷൻ ഫീ, ഭക്ഷണം, താമസം സൗജന്യം. റെഗുലർ ക്ലാസ് തുടങ്ങുമ്പോൾ 4000 രൂപ സ്റ്റൈപ്പെന്റും ലഭിക്കും. വിജയികൾക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സ്റ്റെഡ് കൗൺസലിന്റെ സർട്ടിഫിക്കറ്റും പ്ലേസ്മെന്റും നൽകും. കൊല്ലം അയത്തിൽ വടക്കേവിള എസ്.എൻ പബ്ളിക് സ്കൂളിന് സമീപത്തെ ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. ഫോൺ: 9497131853, 6238172147, 8714215600.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |