
കൊല്ലം: കരീപ്ര പഞ്ചായത്തിൽ അന്താരാഷ്ട്ര യോഗാദിനം 21ന് ആചരിക്കും. പഞ്ചായത്തിലെ ഗവ. ആയുർവേദ ഡിസ്പെൻസറിയിലാണ് യോഗ പരിശീലനം. ആയുർ മിത്ര വയോജന ക്ലബ് പ്രസിഡന്റ് എൻ.ദിവാകരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് മനു ബിനോദ് ഉദ്ഘാടനം ചെയ്യും. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ചന്ദ്രലേഖ, ക്ലബ് സെക്രട്ടറി കരീപ്ര എൻ.രാജേന്ദ്രൻ, സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ജി.ഗോപിനാഥൻ, ശശിധരൻ, ചന്ദ്രമതി, ഓമനക്കുട്ടിഅമ്മ, ചെറിയാൻ തുടങ്ങിയവർ സംസാരിക്കും. സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ധന്യ.ആർ.ദേവ് സ്വാഗതവും യോഗ ഇൻസ്ട്രക്ടർ ഡോ.ദീപ നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |