
കൊല്ലം: പാരിപ്പള്ളി യു.കെ.എഫ് എൻജിനിയറിംഗ് ഓട്ടോണമസ് കോളേജും കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിലും സംയുക്തമായി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു. കോർപ്പറേഷൻ പരിധിയിലെ വിവിധ സോണലുകളിലെയും ഡിവിഷനുകളിലെയും കേരള, സി.ബി.എസ്.ഇ, ഐ.എസ്.സി. സിലബസുകളിൽ 80 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 9061429991 എന്ന വാട്‌സ്ആപ്പ് നമ്പരിലേയ്ക്ക് പേര്, മാർക്ക് ലിസ്റ്റ് എന്നിവ അയച്ച് രജിസ്റ്റർ ചെയ്യണം. അവസാന തീയതി ജൂൺ 17. 18ന് വൈകിട്ട് 3ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |