കൊല്ലം: ദേശീയ പുരസ്കാരമായ പദ്മഭൂഷൺ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങിയ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടുള്ള സ്നേഹാദരമായി കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ വിപുലമായ ആഘോഷപരിപാടികൾ നടത്തി.
ഈഴവ സമുദായത്തിന്റെയും പിന്നാക്ക വിഭാഗങ്ങളുടെയും കർമ്മപഥത്തിൽ മികവു തെളിയിച്ച വ്യക്തിത്വത്തിന് അഭിവാദ്യമർപ്പിച്ച് യൂണിയൻ അങ്കണത്തിൽ നടന്ന ആഘോഷം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
രാവിലെ പായസ വിതരണത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. വൈകിട്ട് മധുരപലഹാര വിതരണവും നടത്തി. യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വിവിധ ശാഖാ ഭാരവാഹികളും എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളും വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ് പ്രവർത്തകരും പങ്കെടുത്തു. വെള്ളാപ്പള്ളി നടേശന്റെ നേട്ടത്തിൽ സമുദായം ഒന്നടങ്കം അഭിമാനം കൊള്ളുന്നുവെന്ന് നേതാക്കൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |