SignIn
Kerala Kaumudi Online
Saturday, 13 June 2026 7.56 PM IST

ആശുപത്രികളെ ഉൾപ്പെടുത്തണം

ksspa
കേരള സ്​റ്റേ​റ്റ് സർഫീസ് പെൻഷനേഴ്സ് അസോസിയേഷൻ വൈക്കം നിയോജക മണ്ഡലം കമ്മ​റ്റി നടത്തിയ ഏകദിന ശിൽപശാല സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്.സലിം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പെൻഷൻകാർക്ക് മെഡിസെപ്പിൽ സൂപ്പർ സ്‌പെഷ്യാലി​റ്റി ആശുപത്രികളെ ഉൾപ്പെടുത്തണമെന്നും, പെൻഷൻ പരിഷ്‌കരണ കമ്മീഷൺ പുനസംഘടിപ്പിക്കണമെന്നും കേരള സ്റ്റേറ്റ് സർഫീസ് പെൻഷനേഴ്സ് അസോസിയേഷൻ വൈക്കം നിയോജകമണ്ഡലം കമ്മ​റ്റി നടത്തിയ ഏകദിന ശില്പശാല പ്രമേയത്തിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്.സലിം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ബി.ഐ.പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.അജയകുമാർ, സംസ്ഥാന കമ്മ​റ്റി അംഗങ്ങളായ കെ.ഡി.പ്രകാശൻ, ഇ.എൻ.ഹർഷകുമാർ, ഗിരിജാനായർ, സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ്.പി.എബ്രഹാം, വനിതാഫോറം ജില്ലാ പ്രസിഡന്റ് വി.ബി.സുജാത, ജില്ലാ പ്രസിഡന്റ് പി.ജെ.ആന്റ്ണി, എം.കെ.ശ്രീരാമചന്ദ്രൻ, സിറിയക് ഐസക്, പി.വി.സുരേന്ദ്രൻ, ഇടവട്ടം ജയകുമാർ, ലീല അക്കരപ്പാടം, സി.സുരേഷ്‌കുമാർ, ടി.പി.ഗംഗാദേവി, വി.ജെ.സജിമോൻ, ജി.സുരേഷ്ബാബു, പി.കെ.മണിലാൽ, പി.ആർ.ശശിധരകുമാർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL