വെച്ചൂർ: വെച്ചൂരിന്റെയും, മുച്ചൂർക്കാവ് ഗ്രാമത്തിന്റെ സമഗ്ര വികസനത്തിനായി നിലകൊണ്ട നേതാവാണ് എ.സതീശനെന്ന് മന്ത്രി അഡ്വ. മോൻസ് ജോസഫ് പറഞ്ഞു. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റും, ഡി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ. എ. സനീഷ് കുമാറിന്റെ സഹോദരനും വെച്ചൂർ ഗ്രാമ പഞ്ചായത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലത്തിൽ സജീവ സാനിദ്ധ്യവുമായിരുന്ന എ.സതീശൻ അപ്പത്തറയുടെ ഒന്നാം ചരമവാർഷികത്തിനോടനുബദ്ധിച്ച് എ. സതീശൻ സ്മൃതി വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ബിനിമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |