
കോട്ടയം : തൊഴിലാളി വിരുദ്ധ നിലപാട് തിരുത്താൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ് ആവശ്യപ്പെട്ടു. സമരം ചെയ്യുന്നതിനുള്ള തൊഴിലാളികളുടെ അവകാശത്തിനെതിരെയും, ട്രേഡ് യൂണിയൻ അംഗീകാരത്തിനെതിരെയും ഉണ്ടായ നീക്കങ്ങൾ പുന:പരിശോധിക്കണം. ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, ഓക്യുപേഴ്‌സണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് കോഡ് എന്നിവയിൽ മാറ്റങ്ങൾ വരുത്തണം. ഇക്കാര്യങ്ങൾ സംബന്ധിച്ച് ട്രേഡ് യൂണിയനുകളുമായി സർക്കാർ അടിയന്തര ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |