SignIn
Kerala Kaumudi Online
Wednesday, 17 June 2026 3.53 PM IST

മെഡി.കോളേജിൽ ഇനി നടന്നു തളരേണ്ട,​ ഇ - ഓട്ടോ എത്തി

e-auto

കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രി കോമ്പൗണ്ടിനുള്ളിലെ ദീർഘദൂര നടത്തത്തിൽ നിന്ന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമായി ഇ - ഓട്ടോയെത്തി. മെഡിക്കൽ കോളേജിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് ഇ - ഓട്ടോറിക്ഷകളാണ് ആദ്യഘട്ടത്തിൽ സർവീസിനായി സജ്ജമാക്കിയിരിക്കുന്നത്. ഗൈനക്കോളജി വിഭാഗം ഉൾപ്പെടെയുള്ള വിവിധ ബ്ലോക്കുകളിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ ലാബ് പരശോധനകൾക്കും സ്‌കാനിംഗിനും മറ്റ് വിഭാഗങ്ങളിലേക്കും എത്തിക്കുകയാണ് ലക്ഷ്യം. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് സർവീസ്. മുൻ മന്ത്രി വി.എൻ. വാസവന്റെ കാലത്താണ് പദ്ധതി ആവിഷ്‌കരിച്ചത്. നിലവിൽ ബഗ്ഗി കാറുമുണ്ട്. അത്യാഹിത വിഭാഗത്തിൽ നിന്ന് ഗൈനക്കോളജി വിഭാഗത്തലേക്കും അവിടെ നിന്ന് പാത്തോളജി ലാബലേക്കും എത്താൻ രോഗികൾക്ക് ഒരു കലോമീറ്ററിലധികം ദൂരം സഞ്ചരിക്കണമായിരുന്നു. പാർക്കിംഗ് ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ കാരണം സ്വന്തമായി വാഹനമുള്ളവർക്കുപോലും സമയബന്ധിതമായി വിവിധ വിഭാഗങ്ങളിൽ എത്താൻ സാധിച്ചിരുന്നില്ല. ആദ്യഘട്ടത്തിൽ കുടുംബശ്രീ പ്രവർത്തകരാണ് സർവീസ് നടത്തുക. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതിയുടെ ഫീസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL