SignIn
Kerala Kaumudi Online
Wednesday, 17 June 2026 3.53 PM IST

യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വർണമാല കവർന്ന  സംഘം അറസ്റ്റിൽ

arest

കോട്ടയം : യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് സ്വർണമാല കവർച്ച ചെയ്ത കേസിൽ മൂന്നംഗ സംഘം പിടിയിൽ. അയ്മനം ആറാട്ടുകടവ് ആശാരിപ്പറമ്പിൽ സുധീഷ് (33), അയ്മനം പാണ്ഡവം കുന്നുംപുറത്ത് വീട്ടിൽ രതീഷ് കുമാർ (37), അയ്മനം പാണ്ഡവം മറ്റത്തിൽ വീട്ടിൽ രഞ്ജിത്ത് (43) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മേയ് 24 ന് അയ്മനം കൊമ്പനാൽ ഭാഗത്താണ് സംഭവം. അയ്മനം സ്വദേശിയായ യുവാവിനെ കുടയംപടിയിൽ നിന്ന് ബൈക്കിൽ കയറ്റി പാറേൽപ്പറമ്പ് ഭാഗത്തേക്ക് കൊണ്ടുപോയി മർദിച്ച് അവശനാക്കി ഒന്നരപ്പവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ എം.അജയ് മോഹന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.ആർ ഹരികൃഷ്ണൻ , അജ്മൽ ഷാ, സി.അജയ്, കെ.കെ കുര്യൻ, പദ്മകുമാർ, എ.എസ്.ഐ പി.സി സജി, സീനിയർ സി.പി.ഒമാരായ സ്മിജിത് വാസവൻ, അജിത്, രഞ്ജിത്ത്, അരുൺകുമാർ, സി.പി.ഒ സലമോൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL