SignIn
Kerala Kaumudi Online
Friday, 10 July 2026 11.17 AM IST

പാക്കാനത്ത് നായയെ കൊന്നത് പുലി?

puli

പുഞ്ചവയൽ : പാക്കാനം ഇഞ്ചിക്കുഴി കൂപ്പിന് സമീപം വളർത്തുനായെ കടിച്ചുകൊന്നത് പുലിയെന്ന് സംശയം. കലങ്ങോട്ടിൽ ഷാജിയുടെ വീടിന്റെ മുന്നിൽ തൊടലിൽ കെട്ടിയിരുന്ന നായയെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. ഷാജിയും കുടുംബവും രണ്ടു വർഷമായി വാടകവീട്ടിലാണ് താമസം. രാത്രികാലങ്ങളിൽ ഷാജി നായെ തുറന്നുവിടാറുണ്ട്. കഴിഞ്ഞദിവസം തുറന്നുവിട്ടിരുന്നില്ല. ശനിയാഴ്ച രാവിലെ ഭക്ഷണം നൽകാൻ എത്തിയപ്പോഴാണ് നായയെ ചത്തനിലയിൽ കണ്ടെത്തിയത്. ജഡം പാതി ഭക്ഷിച്ച നിലയിലായിരുന്നു. സമീപത്ത് പുലിയുടേതെന്ന് കരുതുന്ന കാൽപ്പാടുകളുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തി. ഉടൻ ക്യാമറ സ്ഥാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

കൊല്ലപ്പെട്ടത് 20 ലേറെ നായ്ക്കൾ

രണ്ടു വർഷത്തിനിടെ ഇരുപതോളം വളർത്തുന്ന നായ്ക്കളെയാണ് അജ്ഞാതജീവി കൊലപ്പെടുത്തിയത്. രണ്ടാഴ്ച മുമ്പും ഷാജിയുടെ വീടിന് സമീപം മറ്റൊരു നായയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. പ്രദേശത്ത് പുലിയുള്ളതായി നാട്ടുകാർ തറപ്പിച്ച് പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, DOG KILLED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL