
വൈക്കം: സി.പി.ഐ ഉദയനാപുരം വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.കെ വാസുദേവൻ നായർ, പി.എസ് ശ്രീനിവാസൻ, എം.കെ കേശവൻ അനുസ്മരണവും വിദ്യാഭ്യാസ പുരസ്‌കാര വിതരണവും നടത്തി. സംസ്ഥാന കൗൺസിൽ അംഗം അജിത്ത് കൊളാടി ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി അംഗം കെ. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അസി. സെക്രട്ടറി ജോൺ വി.ജോസഫ്, ജില്ലാ എക്‌സി. അംഗം സി.കെ.ആശ, മണ്ഡലം സെക്രട്ടറി സാബു പി.മണലൊടി, സാംജി ടി.വി പുരം എന്നിവർ എം.കെ കേശവൻ സ്മാരക വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |