
കോട്ടയം : ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൻ,മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് (ചീരംകുളം), പാമ്പാടി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് (കുമ്പന്താനം) എന്നിവിടങ്ങളിലെ കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ആഗസ്റ്റ് അഞ്ചുവരെ ഓൺലൈനായി സ്വീകരിക്കും. പട്ടികയിലുൾപ്പെട്ടവരുടെ പേര് ഒഴിവാക്കുന്നതിനുള്ള അപേക്ഷ (ഫോം 5) ഓൺലൈനായി നൽകുന്നതിനോടൊപ്പം പ്രന്റ് ഔട്ട് ഒപ്പിട്ടശേഷം അതത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ (ഇ.ആർ.ഒ) മാർക്ക് നേരിട്ടോ തപാലിലോ നൽകണം. ആഗസ്റ്റ് 19 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |