SignIn
Kerala Kaumudi Online
Saturday, 27 June 2026 2.46 AM IST

പുതിയ കെട്ടിടം ഉദ്ഘാടനം

photo
പുതിയ കെട്ടിടം ഉൽഘാടനം ചെയ്തു

താമരശ്ശേരി: താമരശ്ശേരി കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയുടെ പരപ്പൻപൊയിൽ ബ്രാഞ്ചിന്റെ പുതിയ കെട്ടിടം റവന്യൂ മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി.കെ ഫിറോസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ലോക്കർ ഉദ്ഘാടനം കെ. പ്രവീൺകുമാർ എം.എൽ.എ നിർവഹിച്ചു. ധനസമാഹരണ പദ്ധതിയുടെ ഉദ്ഘാടനം എം.എ. റസാഖ് എം.എൽ.എ നിർവഹിച്ചു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം വി.എം. ഉമ്മർ ഉദ്ഘാടനം ചെയ്തു. ഷാജു ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. സൊസൈറ്റി പ്രസിഡന്റ് പി. ഗിരീഷ് കുമാർ സ്വാഗതവും മറിയം അവേലം നന്ദിയും പറഞ്ഞു. അംബിക മംഗലത്ത്, റസീന സിയാലി, നവാസ്,​ പി.ജി. മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL