വടകര: ചിറയിൽപീടികയിൽ റെയിൽവെ അണ്ടർ പാസ് നിർമ്മിക്കണമെന്ന് ജില്ലാ ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കുഞ്ഞിപ്പള്ളി സെക്ഷൻ സമ്മേളനം ആവശ്യപ്പെട്ടു. കുഞ്ഞിപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം പൊലീസ് സ്റ്റേഷൻ പരിസരത്തുള്ള ഇൻ്റർലോക്ക് ചെയ്ത റോഡ് ചെളി നിറഞ്ഞ് യാത്ര ചെയ്യാൻ പറ്റാതായതിന് പരിഹാരം കാണണമെന്നും ആവശ്യമുയർന്നു. സമ്മേളനം സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു അരവിന്ദാക്ഷൻ കല്ലാമല അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി രജീഷ് പി.വി. (പ്രസി), എ സുധീഷ് (സെക്ര),രാജീവൻ കോറോത്ത് (ട്രഷർ) തെരഞ്ഞെടുത്തു. ടി.എം. രാജൻ, ഇ.പി രാജേഷ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |