SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.14 PM IST

ഫുട്ബോൾ ടൂർണമെന്റ്

kdy4
കൊടുവള്ളി നഗരസഭയിൽകേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഐ.ഇ.സി പ്രവർത്തനങ്ങളുടെ ഭാഗമായി കൊടുവള്ളി നഗരസഭ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് വിജയികൾക്ക് ചെയർപേഴ്സൺ സഫിനാ ഷമീർ ട്രോഫി സമ്മാനിക്കുന്നു

കൊടുവള്ളി: നഗരസഭയിൽ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഐ.ഇ.സി പ്രവർത്തനങ്ങളുടെ ഭാഗമായി കൊടുവള്ളി നഗരസഭ ലോകകപ്പ് ഫുട്ബാൾ ഫൈനലിന് മുന്നോടിയായി 'ശുചിത്വ ക്യാമ്പയിനിൽ ചേരൂ, നമ്മുടെ ഭാവിക്ക് വേണ്ടി കളിക്കൂ' എന്ന സന്ദേശമുയർത്തി ഫൈവ്സ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ടൂർണമെന്റിന് മുന്നോടിയായി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.കെ അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിലുള്ള കൗൺസിലർമാരുടെ ടീമും നഗരസഭാ ജീവനക്കാരും തമ്മിൽ പ്രദർശനമത്സരം കളിച്ചു. ശേഷം നടന്ന ടൂർണമെന്റിൽ മോർണിംഗ് പ്ലയേഴ്‌സ് കൊടുവള്ളി ടൗൺ ടീം വിജയികളായി. വിജയികൾക്കുള്ള ഫിഫ ലോകകപ്പ് മാതൃകയിലുള്ള ട്രോഫിയും സമ്മാനത്തുകയും നഗരസഭ ചെയർപേഴ്സൺ സഫീന ഷമീർ സമ്മാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL