ബേപ്പൂർ: ബേപ്പൂർ പബ്ളിക് ലൈബ്രറി "അക്ഷരം ബാലവേദി" യുടെ ആഭിമുഖ്യത്തിൽ എൽ.എസ്.എസ് , യു.എസ്.എസ് , എസ്.എസ്.എൽ.സി , പ്ലസ് ടു വിജയികളെ അനുമോദിച്ചു. ഡോ. കെ പി സന്തോഷ് പരിപാടി ഉദ്ഘാടനം ചെയ്തു. പി.വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം രാജഗോപാൽ, സെക്രട്ടറി പ്രേമരാജ് പി.എൻ , ജയചന്ദ്രൻ.പി , ഉമ്മർ പി.പി , ഉഷാ കുമാരി കെ.കെ , വിനീത വേണുഗോപാൽ, ഫാത്തിമ ജൽവ, വൃന്ദ. ഇ, ലക്ഷി വേണുഗോപാൽ, പ്രസംഗിച്ചു. സി.കെ.സുധീർ കുമാർ 35 പുസ്തകങ്ങൾ ലൈബ്രറിയുടെ പുസ്തക ശേഖരത്തിലേക്ക് നൽകി. പി എൻ പ്രകാശൻ സ്വാഗതവും വസീം അഹമ്മദ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |