SignIn
Kerala Kaumudi Online
Tuesday, 27 October 2026 5.43 AM IST

ഉത്രാളിക്കാവ് പൂരാരവത്തിലേക്ക്, എങ്കക്കാട് ദേശ വിളംബരം നടന്നു

1
1

വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരത്തിന്റെ ആരവത്തിലേക്ക് വടക്കാഞ്ചേരി. എങ്കക്കാട് മിനി പൂരാരവം തീർത്ത് പൂരവിളംബരം നടത്തി. ബ്രോഷർ പുറത്തിറങ്ങി. കലാമണ്ഡലം വിനയന്റെ നേതൃത്വത്തിൽ പഞ്ചവാദ്യം നടന്നു. കരിമരുന്ന് പ്രയോഗവും ഉണ്ടായി. ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഡോ: റാണി മേനോന് ആദ്യ കോപ്പി നൽകി ബ്രോഷർ പ്രകാശനം ചെയ്തു. പൂരക്കമ്മിറ്റി പ്രസിഡന്റ് പി.ആർ.സുരേഷ് കുമാർ അദ്ധ്യക്ഷനായി. തിരുത്തിൻമേൽ രാജൻ, ജോഷ് കുമാർ എന്നിവരെ ആദരിച്ചു. ഡെപ്യൂട്ടി കളക്ടർ പി.ആർ. ജയന്തി, പൂരംചീഫ് കോ-ഓർഡിനേറ്റർ പി.എൻ. ഗോകുലൻ, സി.ജയേഷ്‌കുമാർ, മാരാത്ത് വിജയൻ, ബാലകൃഷ്ണൻ കോളഞ്ചേരി, രമേഷ് വടക്കാഞ്ചേരി, ജയൻ പാറയിൽ, രാജേഷ്, സി.എ.ശങ്കരൻകുട്ടി, അജിത്കുമാർ മല്ലയ്യ,വി.മുരളി, ശശികുമാർ കൊടക്കാടത്ത്, തുളസി കണ്ണൻ, പി.ജി. രവീന്ദ്രൻ , ബാബു പൂക്കുന്നത്ത്, പി.കെ. വിജയൻ, കെ.പി. മദനൻ, പി.ഹരികൃഷ്ണൻ സംസാരിച്ചു.
2027 മാർച്ച് 2നാണ് ഉത്രാളിക്കാവ് പൂരം. ഫെബ്രുവരി 23 ന് കാലത്ത് 7.30ന് കൊടിക്കൂറ ഉയരുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. വൈകീട്ട് 6.15ന് നിറമാല, ചുറ്റുവിളക്ക്, നാഗസ്വരം, തായമ്പക, മേളത്തോടുകൂടിയുള്ള പറപുറപ്പാട്, കരിമരുന്ന് പ്രയോഗം നടക്കും. 24 ന് വൈകീട്ട് 6ന് സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനവും ജിൻസ് ഗോപിനാഥ് നയിക്കുന്ന 'ത്രയംബകം ഭജൻസ്',25ന് സുരേഷ് കലാഭവനും സംഘവും അവതരിപ്പിക്കുന്ന ചെണ്ട വയലിൻ ഫ്യൂഷൻ, 26 ന് മെഗാ കോമഡിഷോ, 27 ന് വൈകീട്ട് 5.30ന് ആനച്ചമയ പ്രദർശനം, അജി സുഭാഷ് നേതൃത്വം നൽകുന്ന 'അജിതാ ഹരേ ഭജൻസ്,കൊച്ചിൻ ഗിന്നസിന്റെ ഗാനമേള, സ്റ്റാൻഡ് അപ്പ് കോമഡി, 28 ന് വൈകീട്ട് 5ന് കലാമണ്ഡലം ശിവദാസന്റെ നേതൃത്വത്തിൽ ആൽത്തറ മേളം, രാത്രി സാമ്പിൾ വെടിക്കെട്ട്. മാർച്ച് 1 ന് വൈകീട്ട് 6.30ന് ഫോക്ക് ഇന്ത്യ ബാൻഡ് അവതരിപ്പിക്കുന്ന 'പടവേരം' നാടൻകലാ ദൃശ്യവിരുന്ന്, പൂരദിനമായ മാർച്ച് 2 ന് കാലത്ത് 11 ന് നാഗസ്വരം, 11.30 ന് കുനിശ്ശേരി അനിയന്മാരാരുടെ നേതൃത്വത്തിൽ നടപ്പുര പഞ്ചവാദ്യം, വൈകീട്ട് 4 ന് പാണ്ടിമേളം ,രാത്രി 9ന് കൂട്ടി എഴുന്നള്ളിപ്പും കരിമരുന്ന് പ്രയോഗവും നടക്കും. 3 ന് പുലർച്ചെ കരിമരുന്ന് പ്രയോഗം, ചേരാനല്ലൂർ ശങ്കരൻകുട്ടൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം , ഭഗവതി പൂരം , പൊങ്ങലിടി, കല്പന, എന്നിവയ്ക്ക് ശേഷം ഉപചാരം ചൊല്ലി പിരിയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL