വടകര : "മികവുറ്റ സംഘാടനം, അന്തസ്സുറ്റ പരിചരണത്തിന് " എന്ന വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചർച്ച സംഘടിപ്പിച്ചു. കൊപ്ര ഭവനിൽ നടന്ന പരിപാടി അബ്ദുൽമജീദ് നരിക്കുനി ഉദ്ഘാടനം ചെയ്തു. ഹോംകെയർ ,സംഘാടനം ,പരിശീലനം ,പാലിയേറ്റീവിന്റെ വർത്തമാനവും ഭാവിയും എന്നീ വിഷയങ്ങളിലുള്ള സംവാദത്തിൽ 12 ക്ലിനിക്കുകളിൽ നിന്നും പ്രധാന ഭാരവാഹികളും വളണ്ടിയർമാരും പങ്കെടുത്തു . കെ.ഹേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു .എം.കെ. കുഞ്ഞമ്മദ് ആമുഖ പ്രഭാഷണം നടത്തി . എം .പി .അബ്ദുൾ റഷീദ്, നിസാർ അഹമ്മദ് ബിജുമോൻ , പി അബ്ദുള്ള, ഇസ്മായിൽ മൂസ്സ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |