കോഴിക്കോട്: ലോകമെമ്പാടുമുള്ള പത്ത് ലക്ഷം പേർ ഒരേസമയം ദൈവദശകം പാരായണം ചെയ്തതിനൊപ്പം പങ്കാളികളായി ജില്ലയിലെ ജില്ലയിലെ ഗുരുമന്ദിരങ്ങളും ശ്രീനാരായണ ഭവനങ്ങളും. മഹത്തായ ആത്മീയ സംരംഭത്തിൽ എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയനും പങ്കാളികളായി. ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റതും ദിവ്യശ്രീ ചൈതന്യ സ്വാമികൾ സ്ഥാപിച്ചതുമായ വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിലും നരിക്കുനി, ചേളന്നൂർ, ഗോവിന്ദപുരം, കോവൂർ ശാഖകളിലെ ഗുരുമന്ദിരങ്ങളിലും ശ്രീനാരായണ ഭവനങ്ങളിലും ഗുരുഭക്തർ ദൈവദശകം ചൊല്ലി. ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡ് എന്ന ശ്രീനാരായണ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ജർമ്മൻ വ്യവസായിയും ആംബോസ് എന്ന ബഹുരാഷ്ട്ര കമ്പനിയുടെ ഉടമയുമായ ശ്രീനാരായണീയൻ ഡോ. വരുൺ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് ഈ സംരംഭം നടന്നത്. ഏകദേശം 35 രാജ്യങ്ങളിൽ നിന്നുള്ള ശ്രീനാരായണീയർ ആഗോള ദൈവദശകം പാരായണത്തിൽ പങ്കെടുത്തു. യൂണിയൻ ആസ്ഥാനമായ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ നടന്ന ദൈവദശകം പാരായണത്തിന് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, ഗുരുവരാശ്രമം മേൽശാന്തി പ്രസൂൺ ശാന്തികൾ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലളിത ടീച്ചർ, സെക്രട്ടറി പി.കെ. ശ്രീലത, യൂണിയൻ കമ്മിറ്റി അംഗം പി.വി. സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി.
കോഴിക്കോട് ശ്രീകണ്ഠശ്വരം ക്ഷേത്രത്തിലും നടന്നു. സുമേഷ് താമരശ്ശേരി, ഡോ.ബാലുശ്ശേരി കൃഷ്ണദാസ്, കൃശോഭ് പൈങ്ങോട്ടുപുറം, അജിത് കൂമുള്ളി തുടങ്ങിയവർ പങ്കെടുത്തു. ക്ഷേത്രയോഗം ജനറൽ സെക്രട്ടറി ഇ. സുരേഷ് ബാബു, ജോയിന്റ് സെക്രട്ടറി എം. ശ്രീകുമാർ, പുന്നത്ത് വിനയകുമാർ എന്നിവർ നേതൃത്വം നൽകി.
വടകര: ലോകമെമ്പാടുമുള്ള പത്തുലക്ഷം പേർ പങ്കെടുക്കുന്ന ദൈവദശകം ആഗോള പ്രാർത്ഥനാ മഹായജ്ഞത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം വടകര യൂണിയനും. വടകര ഓഫീസ്, ഗുരുമന്ദിരത്തിൽ വൈകുന്നേരം 7.15 ന് യൂണിയൻ വൈസ് പ്രസിഡന്റ് കെ.ടി.ഹരിമോഹൻ്റെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തി. ഡയരക്ടർ ബോർഡ് മെമ്പർ റഷീദ് കക്കട്ട്, യൂണിയൻ കൗൺസിലർമാരായ ജയേഷ് വടകര, പവിത്രൻ വീരഞ്ചേരി, വനിത സംഘാഗംങ്ങളും പങ്കെടുത്തു.
സുൽത്താൻ ബത്തേരി: ദൈവദശകം ആഗോള പ്രാർത്ഥനാ മഹായജ്ഞത്തിൽ വയനാട് ജില്ലയിൽ ആയിരങ്ങൾ പങ്കാളികളായി. എസ്.എൻ.ഡി.പി യോഗത്തിൻ്റെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു ജില്ലയിൽ പ്രർത്ഥന നടന്നത്. ശാഖകളിലും ഗുരുക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും പൊതു ഇടങ്ങളിലും വീടുകളിലുമായി ദൈവദശകം ആലാപനം നടന്നത്. ജില്ലയിൽ ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിലും ദൈവദശകം ആലാപനം നടന്നു. സുൽത്താൻ ബത്തേരി യൂണിയൻ്റെ കീഴിൽ നടന്ന പ്രാർത്ഥന ഗീതം ആലാപനത്തിന് യൂണിയൻ ചെയർമാൻ അഡ്വ. എൻ.കെ.ബാബുരാജ്, കൺവീനർ എൻ.കെ.ഷാജി എന്നിവർ നേതൃത്വം നൽകി. കൽപ്പറ്റ യൂണിയനിൽ പ്രസിഡൻ്റ് കെ.ആർ.കൃഷ്ണൻ, സെക്രട്ടറി എം.മോഹനനും പുൽപ്പള്ളി എം.കെ.രാഘവൻ വക്കീൽ മെമ്മോറിയൽ യൂണിയനിൽ കൺവീനർ സജി കോടിക്കുളം, ജോയിൻ്റ് കൺവീനർ സി.ഡി.ദിപേഷ് എന്നിവർ നേതൃത്വം നൽകി. സുൽത്താൻ ബത്തേരി യൂണിയനിലെ 33 ശാഖകളിലും കോളേരി ശ്രീനാരായണ ഷൺമുഖ ക്ഷേത്രം, മൂലങ്കാവ് ശിവക്ഷേത്രം, കല്ലൂർ ഗുരുമന്ദിരം എന്നിവിടങ്ങളിൽ ദൈവദശകം പാരായണം നടന്നു. കൽപ്പറ്റയിലെ 16 ശാഖകളിലും അതിന് കീഴിലുള്ള ക്ഷേത്രങ്ങളിലും പുൽപ്പള്ളിയിലെ 35 ശാഖകളിലും മാനന്തവാടി ശ്രീനാരായണ ക്ഷേത്രം , പുൽപ്പള്ളി ശ്രീനാരായണ ക്ഷേത്രം എന്നിവിടങ്ങളിലും ദൈവദശകം ആലപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |