SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.17 AM IST

താരങ്ങൾക്ക് തണലായി 'സ്പോർട്സ് ആയുർവേദ മെഡിക്കൽ ടീം'

logo
സ്കൂൾ കായിക മേള

സംസ്ഥാന സ്കൂൾ കായിക മേളയിൽ കായികതാരങ്ങളുടെ ആരോഗ്യത്തിന് പിന്തുണ നൽകാൻ 'സ്പോർട്സ് ആയുർവേദ മെഡിക്കൽ ടീം' സജ്ജം. കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും പരിക്കുകൾ ഭേദമാക്കുന്നതിനുമാണ് സ്പോർട്സ് ആയുർവേദ മെഡിക്കൽ ടീം പ്രവർത്തിക്കുന്നത്. 10 വേദികളിലും സ്പോർട്സ് ആയുർവേദ മെഡിക്കൽ ടീമിനെ നിയോഗിച്ചിട്ടുണ്ട്. പരിക്കുകൾ തടയുന്നതിനുള്ള പ്രീ ഇവന്റ്, ഇന്റർ ഇവന്റ, പോസ്റ്റ്‌ ഇവന്റ് പ്രതിരോധ ചികിത്സാ സേവനങ്ങളും സ്പോർട്സ് ആയുർവേദ ടീം നൽകുന്നുണ്ട്. ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും കീഴിൽ വിവിധ ജില്ലകളിൽ സേവനം അനുഷ്ഠിക്കുന്ന മെഡിക്കൽ ഓഫീസർമാരും പാരാ മെഡിക്കൽ ജീവനക്കാരും ഉൾപ്പെടെ 214 പേരാണ് ടീമിലുള്ളത്. ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടർ ഡോ. കെ. എസ്. പ്രിയ, സ്പോർട്സ് സ്റ്റേറ്റ് കോഓർഡിനേറ്റർ ഡോ. പ്രീത, ഡി. എം. ഒ. ഡോ. പി. എം. സിനി, ഡി. പി. എം. ഡോ. അനുപമ, ജില്ലാ കൺവീനർ ഡോ.അബ്ദുൽ വാരിസ് എന്നിവരുടെ നേതൃത്വത്തിലാണ് ടീം പ്രവർത്തിക്കുന്നത്. സ്പോർട്സ് ആയുർവേദ ടീമിന്റെ പവലിയൻ മന്ത്രി ഒ. ജെ. ജനീഷാണ്ഉദ്ഘാടനം ചെയ്‌തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL