SignIn
Kerala Kaumudi Online
Saturday, 13 June 2026 7.56 PM IST

ദീർഘദൂര ബസ്സുകൾ ചേളാരിയിൽ പ്രവേശിക്കുന്നില്ല:യാത്രക്കാർ ദുരിതത്തിൽ

news

തേഞ്ഞിപ്പലം: ദേശീയപാതയിലൂടെ തൃശൂർ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ദീർഘദൂര സ്വകാര്യ,​ കെ.എസ്.ആർ.ടി.സി ബസുകൾ താഴേചേളാരിയിലും മേലെ ചേളാരിയിലും പ്രവേശിക്കാത്തത് യാത്രക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. സ‌ർവീസ് റോഡിൽ പ്രവേശിക്കാതെ ദേശീയപാതയിലൂടെ തന്നെ ബസുകൾ ഓടുകയാണ്. യാത്രക്കാർ ചേളാരി ഹയർസെക്കൻഡറിക്ക് സമീപമുള്ള എക്സിറ്റ് എൻട്രിയിലോ അല്ലെങ്കിൽ പടിക്കലിന് സമീപം ഒരുകിലോമീറ്റർ അകലെയുളള ദേശീയപാത എൻട്രിക്ക് സമീപമോ ബസ് കാത്തുനിൽക്കേണ്ട അവസ്ഥയാണ്. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നടക്കം എത്തുന്ന നിരവധി യാത്രക്കാർ ഇതുമൂലം ഏറെ പ്രയാസം നേരിടുന്നുണ്ട്.

പരാതിക്കും വിലയില്ല

നാട്ടുകാർ നിരവധി തവണ ദേശീയപാത അധികൃതർ,​ ജനപ്രതികൾ അടക്കമുള്ളവരെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തിയെങ്കിലും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. ഇപ്പോൾ തൃശൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പടിക്കൽ എക്സിറ്റ് വഴി താഴെ ചേളാരിയിൽ പ്രവേശിക്കുന്നുണ്ട്. എന്നാൽ കോഹിനൂരിൽ എക്സിറ്റ് തുറക്കുന്നതിനാൽ ഇനി തൃശ്ശൂരിൽ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ചേളാരിയിൽ പ്രവേശിക്കാത്ത അവസ്ഥയുണ്ടാകുമോയെന്ന ആശങ്കയുണ്ട്. പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാവണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL