പെരിന്തൽമണ്ണ: കുറുവ പഞ്ചായത്തിലെ ആറാം വാർഡ് ഗാന്ധിനഗർ റസിഡൻസിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം വരിച്ച വിദ്യാർത്ഥികളെയും എൽ.എസ്.എസ് നേടിയ വിദ്യാർത്ഥികളേയും
ഗാന്ധിനഗർ റസിഡന്റ്സ് ആൻഡ് കൾച്ചറൽ അസോസയേഷൻ അനുമോദിച്ചു. അനുമോദന യോഗം വാർഡ് മെമ്പർ മുഹ്സിന കുട്ടികൾക്ക് മൊമെന്റോ കൈമാറി ഉദ്ഘാടനം ചെയ്തു. ഗാന്ധിനഗർ അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ്
ഷഹാന അഫ്സൽ, മുൻ വാർഡ് മെമ്പർ സൈഫുദ്ദീൻ, അസീസ് തൊട്ടിത്തൊടി, ജൂഡിത്ത്, ജതീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. വിരാജ് സ്വാഗതവും, രാജീവ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |