പട്ടാമ്പി: കെ.ഗോവിന്ദൻകുട്ടി മേനോൻ ചാരിറ്റബിൾ ട്രസ്റ്റ് മേഴത്തൂരിൽ നടത്തിയ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് വി.ടി.ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജയന്തി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് രക്ഷാധികാരി സി.വി.ബാലചന്ദ്രൻ, പി.വി.മുഹമ്മദ്അലി, സി.പി.മോഹനൻ, എം.എം.സേതുമാധവൻ, പി.ഇബ്രാഹിംകുട്ടി, പി.വി.സുധീർ, ഡോ. അനുശ്രീ, ഡോ. സജിത, ചിപ്പി കുര്യൻ, തൃത്താല ഗവ: ആശുപത്രി സ്റ്റാഫ് നേഴ്സ് സുചിത്ര, ചിൽഡ്രൻസ് പ്രൊട്ടക്ഷൻ ടീം ജില്ലാ സെക്രട്ടറി സുരയ്യ യൂസഫ്, പി.അബ്ദുള്ള, വി.കെ.ഉണ്ണികൃഷ്ണൻ, കെ.അബ്ദുൾ കാദർ എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |