SignIn
Kerala Kaumudi Online
Saturday, 13 June 2026 7.59 PM IST

പാലക്കാട്ട് സിപിഎം ഓഫീസുകൾക്ക് ജപ്‌തി നോട്ടീസ്; ഉടൻ പരിഹാരം കാണുമെന്ന് നേതാക്കൾ

party-office

പാലക്കാട്: കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി നികുതി അടയ്‌ക്കാത്തതിനെത്തുടർന്ന് സിപിഎം പാർട്ടി ഓഫീസുകൾക്ക് ജപ്‌തി നോട്ടീസ്. ഷൊർണൂർ നഗരസഭ റവന്യൂ റിക്കവറി വിഭാഗത്തിന്റേതാണ് നടപടി. കുളപ്പുള്ളി, ഷൊർണൂർ ലോക്കൽ കമ്മിറ്റി ഓഫീസുകൾക്കെതിരെയാണ് ജപ്‌തി നോട്ടീസ്. കുളപ്പുള്ളി പാർട്ടി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ നികുതി കുടിശിക 75,000 രൂപയും ഷൊർണൂരിൽ 25,000 രൂപയുമാണ്.

വർഷങ്ങളായി സിപിഎം ഭരിക്കുന്ന നഗരസഭ കഴിഞ്ഞ വർഷം നികുതി പിരിവിൽ സംസ്ഥാനത്ത് തന്നെ ഒന്നാമതായിരുന്നു. എന്നാൽ, നൂറ് ശതമാനത്തിൽ ഉൾപ്പെടാത്തതിന് കാരണം സിപിഎം പാർട്ടി ഓഫീസുകളുടെ കുടിശിക ഉള്ളതിനാലാണ്. പാർട്ടി ഫണ്ട് ലഭിക്കുന്ന മുറയ്‌ക്ക് നഗരസഭയുടെ നികുതി കുടിശിക തീർക്കുമെന്ന് സിപിഎം നേതാക്കൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM PARTY OFFICE, CPM, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA