SignIn
Kerala Kaumudi Online
Monday, 12 October 2026 5.59 AM IST

കോതകുറുശ്ശി സബ്‌സ്റ്റേഷൻ നിർമ്മാണം അന്തിമഘട്ടത്തിൽ

substation
.

പാലക്കാട്: കോതകുറുശ്ശിയിൽ 110 കെ.വി സബ്‌സ്റ്റേഷൻ നിർമ്മാണം അവസാന ഘട്ടത്തിൽ. ചുറ്റുമതിൽ, കൺട്രോൾ റൂം, പവർ ട്രാൻസ്‌ഫോർമർ, യാർഡ് എക്യുപ്‌മെന്റ് സ്ഥാപിക്കൽ, കൺട്രോൾ റൂം പാനൽ തുടങ്ങിയവ സ്ഥാപിക്കൽ പൂർത്തിയായി. ഇതിനുപുറമേ 1.2 കിലോമീറ്റർ ദൈർഘ്യമുള്ള 110 കെ.വി ലൈൻ വലിക്കൽ പൂർത്തിയാക്കിയിട്ടുണ്ട്. പവർ ട്രാൻസ്‌ഫോർമറിന്റെ ഓയിൽ ഫിൽട്ടറേഷൻ ജോലികളും യാഡ് എക്യുപ്‌മെന്റ്സ് വയറിംഗ്, യാർഡ് മെറ്റിലിംഗ് എന്നിവ മാത്രമാണ് ബാക്കിയുള്ളത്. ഒരുമാസത്തിനുള്ളിൽ ബാക്കി പണികൾ പൂർത്തിയാകുമെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. 12 കോടിരൂപ ചെലവഴിച്ചാണ് കോതകുറുശ്ശി തരുവകോണത്ത് 110 കെ.വി സബ്‌സ്റ്റേഷൻ നിർമിക്കുന്നത്.

വർഷങ്ങളായി അനങ്ങനടിയിലെ ജനങ്ങൾ വൈദ്യുതിപ്രശ്നങ്ങളാൽ കഷ്ടപ്പെടുകയാണ്. നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരവുമാകും. ജലവിഭവവകുപ്പിന്റെ കീഴിലുള്ള 32 സെന്റ് ഭൂമിയും റവന്യൂവകുപ്പിന്റെ കീഴിലുള്ള 76 സെന്റ് ഭൂമിയും ഉൾപ്പെടെ 1.14 ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് സബ് സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്. നിലവിൽ വൈദ്യുതിപ്രശ്നം രൂക്ഷമായ പ്രദേശമാണ് അനങ്ങനടി. ചെർപ്പുളശ്ശേരി, ഒറ്റപ്പാലം, ഷൊർണൂർ, അമ്പലപ്പാറ എന്നിവടങ്ങളിൽ നിന്നാണ് കോതക്കുറുശ്ശി സെക്ഷൻ പരിധിയിലേക്ക് വൈദ്യുതിയെത്തുന്നത്. 110 കെ.വി ടവർ ലൈൻ അനങ്ങനടിയിലൂടെ കടന്നുപോകുന്നതിനാൽ സബ്‌സ്റ്റേഷൻ നിർമ്മിക്കുന്നതിന് ചെർപ്പുളശ്ശേരി അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ നേരത്തേ പ്രൊപ്പോസൽ സമർപ്പിച്ചിരുന്നു. 2024 മാർച്ചിലാണ് അന്നത്തെ വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി സബ് സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം നടത്തിയത്. എന്നാൽ, പിന്നീട് നിർമ്മാണം വൈകി. തുടർന്ന് പി.മമ്മിക്കുട്ടി എം.എൽ.എ വിഷയത്തിൽ ഇടപെട്ട് മുൻസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL