ഷൊർണൂർ: നവംബർ 30, ഡിസംമ്പർ 1, 2, 3 തിയതികളിൽ ഷൊർണൂരിൽ നടക്കുന്ന അറുപത്തഞ്ചാമത് പാലക്കാട് റവന്യൂജില്ലാ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. പി.മമ്മിക്കുട്ടി എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. ഷൊർണൂർ നഗരസഭാ ചെയർപേഴ്സൺ അഡ്വ. പി.നിർമ്മല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സലീന ബീവി, ഡി.ഡി.ഒ ഓഫീസ് സൂപ്രണ്ട് അജു, ഷൊർണൂർ ഡിവൈ.എസ്.പി കെ.സി.വിനോദ്, നഗരസഭാംഗങ്ങളായ ഇ.പി.നന്ദകുമാർ, വി.കെ. ശ്രീകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. 13 സബ് കമ്മിറ്റികൾ രൂപീകരിച്ചു. ഷൊർണൂർ കെ.വി.ആർ ഹൈസ്കൂളിലും ഷൊർണൂർ സെന്റ് തെരാസസ് കോൺവെന്റിലുമായി പത്തിലധികം സ്റ്റേജുകളിലാണ് മത്സരങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |