
പത്തനംതിട്ട : വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതരായിട്ടുള്ളവരിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവർക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെറിറ്റ് അവാർഡ് 2026 നൽകി. കേരള വ്യാപാരി വ്യവസായി ഏകോപന സമതി ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അഡ്വ.അബിൻ വർക്കി എം.എൽ.എ അവർഡുകൾ നൽകി അനുമോദിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷാജിമാത്യു, ജനറൽ സെക്രട്ടറി ഏബ്രഹാം പരുവാനിക്കൽ, ജില്ലാ ട്രഷറാർ കെ.എസ്. അനിൽകുമാർ, യൂണിറ്റ് ജനറൽ സെക്രട്ടറി അലിഫ്ഖാൻ, യൂണിറ്റ് ട്രഷറാർ ബെന്നി ഡാനിയേൽ, നൗഷാദ് റോളക്‌സ്, ജോർജ്ജ് വർഗ്ഗീസ്, സജി കരിമ്പനക്കൽ, രാജു.പി, തോമസ് മോഡി, ഇസ്മയിൽ മൾബറി, സുരേഷ് ലാൽ, തമ്പി.കെ.പി, അലക്‌സാണ്ടർ വിളവിനാൽ, സുരേഷ് ബാബു, മനു മോഹൻ, ജോഷ്വ ജോസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |