
കൂടൽ : മുറിഞ്ഞകൽ സ്കൂളിൽ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓപ്പറേഷൻ തൂഫാൻ സ്കൂൾ തല ഉദ്ഘാടനവും ലോകകപ്പ് ഫുട്ബാളിനോട് അനുബന്ധിച്ചു ലഹരിക്കെതിരെ ഒരു ഗോൾ എന്ന പരിപാടിയും നടത്തി. കൂടൽ പൊലീസ് സ്റ്റേഷൻ എ.എസ്.ഐ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ദിലീപ്.ആർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീകല, ഹെഡ്മിസ്ട്രസ് ബിന്ദു.എസ്, ശാന്തൻ.ആർ, ബിജു.കെ.ബി, ജേക്കബ്.സി, ബേബി, സജു ജോൺ, അമൽദീപ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |