
തിരുവല്ല : ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ അടിയന്തരാവസ്ഥയുടെ തനി ആവർത്തനമാണ് ബി.ജെ.പി സർക്കാരും നടത്തിക്കൊണ്ടിരിക്കുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥയെന്ന് മുൻ എം.എൽ.എ രാജു ഏബ്രഹാം പറഞ്ഞു. അടിയന്തിരാവസ്ഥയുടെ 51- വാർഷികദിനത്തിൽ ഇൻഡ്യൻ സോഷ്യലിസ്റ്റ് ജനതാദൾ വർഗീയ ഫാസിസത്തിനെതിരെ സംഘടിപ്പിച്ച ജനതാസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അലക്സ് കണ്ണമല അദ്ധ്യക്ഷത വഹിച്ചു. പാപ്പച്ചൻ കൊച്ചു മേപ്പുറത്ത്, അലക്സ് മണപ്പുറം. സുമേഷ്, രാജൻ എം ഈപ്പൻ, അഡ്വ.അൻസിൽ കോമാട്ട്, ബേബി തോമസ്, അഡ്വ.ജൂലി മാത്യൂസ്, അഡ്വ.പ്രകാശ് പി.തോമസ്, ജോസഫ് കുര്യാക്കോസ്, ബാബു കൂട്ടത്തിൽ, ഇസ്മയിൽ പാറക്കൽ, ചെറിയാൻ സി.ജോൺ, രവി കോഴക്കാട് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |