
പത്തനംതിട്ട : പ്രധാൻ മന്ത്രി ആയുഷ്മാൻ ഭാരത് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ പദ്ധതി കേരളത്തിൽ ഉടൻ നടപ്പിലാക്കണമെന്ന് സീനിയർ സിറ്റിസൺ സംഘ് പത്തനംതിട്ട ജില്ലാ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. ബി.എം.എസ് ജില്ലാ സെക്രട്ടറി എസ്.ഹരിനാരായണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ജി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സീനിയർ സിറ്റിസൺ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി.അച്യുതൻ, സംസ്ഥാന ട്രഷറർ പി.ജി.രാമചന്ദ്രൻ, കെ.ആർ. ശോഭനകുമാരി, കെ.സി.ഗണപതിപിള്ള, കൊച്ചുണ്ണി, പി.എസ്.ശശി, രാജൻ പള്ളിക്കൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |