SignIn
Kerala Kaumudi Online
Saturday, 27 June 2026 2.47 AM IST

ചരിത്ര - പൈതൃക പഠനം ചരിത്രസെമിനാർ നാളെ, 'ഏട് - 1: തിരുവല്ലവാഴ്'

semi

തിരുവല്ല : തിരുവല്ലയുടെ ചരിത്രവും സംസ്കാരവും പൈതൃകവും ആസ്പദമാക്കി കാഴ്ച ചാരിറ്റബിൾ ട്രസ്റ്റ് 'ഏട്–1: തിരുവല്ലവാഴ്' എന്ന ചരിത്രസെമിനാർ നാളെ രാവിലെ 9.30 മുതൽ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആംഫി തിയേറ്ററിൽ സംഘടിപ്പിക്കും. സാംസ്കാരിക മന്ത്രി പി.സി.വിഷ്ണുനാഥ് സെമിനാർ ഉദ്ഘാടനം ചെയ്യും. കാഴ്ച ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ബ്ലെസി അദ്ധ്യക്ഷത വഹിക്കും. വർഗീസ് മാമ്മൻ എം.എൽ.എ, കവിയൂർ ശിവപ്രസാദ്, ഫാ.സിജോ പന്തപ്പള്ളിൽ, ഡോ.ജിതിൻ എൻ.ശങ്കർ, ഡോ.ബി.രവികുമാർ എന്നിവർ പ്രസംഗിക്കും. ചരിത്രകാരൻ ഡോ.കെ.എൻ.ഗണേഷ് 'തിരുവല്ല ശാസനവും ആദിമധ്യകാല സമൂഹവും: ചരിത്രവ്യാഖ്യാനങ്ങൾ' എന്ന വിഷയത്തിലും, ഡോ.എം.ജി.ശശിഭൂഷൺ 'തിരുവല്ലയുടെ പുനർവായന : ഭൂപ്രകൃതി,സമൂഹം,ഓർമ്മ,ചരിത്രം' എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. തുടർന്ന് ഡോ.അലക്‌സ് മാത്യു, ഡോ.ഇ.ബി.സുരേഷ്‌കുമാർ, ഡോ.എബി തോമസ്, ഡോ.കെ.എം.വിഷ്ണുനമ്പൂതിരി, ഡോ.സന്ധ്യ ഉണ്ണികൃഷ്ണൻ, കെ.രാജേഷ് കുമാർ എന്നിവർ പങ്കെടുക്കുന്ന ചർച്ചയും പൊതുചർച്ചയും നടക്കും. തിരുവല്ലയുടെ പ്രാദേശിക ചരിത്രവും ജനസ്മൃതികളും ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ട്രസ്റ്റ് ആരംഭിച്ച 'ഒരുദേശത്തിന്റെ കഥതേടി' എന്ന ജനകീയ ചരിത്രസംരംഭത്തിന്റെ ആദ്യഘട്ടമായാണ് സെമിനാർപരമ്പര സംഘടിപ്പിക്കുന്നത്.

ഒരു ദേശത്തിന്റെ കഥ തേടി

പ്രാചീനകാലം മുതൽ സമകാലികകാലം വരെയുള്ള തിരുവല്ലയുടെ ചരിത്രപരിണാമം, ആദിമ - മധ്യകാല സാമൂഹികഘടന, ക്ഷേത്രകേന്ദ്രീകൃത സമൂഹങ്ങളുടെ വികാസം, ബ്രാഹ്മണസങ്കേതമായി വളർച്ച, തിരുവല്ലശാലയുടെ ചരിത്രപരവും വൈജ്ഞാനികവുമായ പ്രാധാന്യം, തിരുവല്ല ശാസനങ്ങളുടെ പുനർവായനയും വ്യാഖ്യാനവും, ബൗദ്ധ - ജൈന പാരമ്പര്യങ്ങളുടെ സ്വാധീനം,ദേശത്തിന്റെ വാമൊഴി പൈതൃകം,തദ്ദേശീയ വാസ്തുവിദ്യ തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യും. അക്കാദമിക സെമിനാറുകൾ, ഡോക്യുമെന്ററികൾ, പ്രഭാഷണങ്ങൾ, പൈതൃകസഞ്ചാരങ്ങൾ, വാമൊഴിചരിത്ര രേഖപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ 'ഒരുദേശത്തിന്റെ കഥതേടി' എന്ന സംരംഭം തുടർന്നുകൊണ്ടുപോകു

തിരുവല്ലയുടെ ചരിത്രം ശാസ്ത്രീയമായി പുനർനിർമിക്കുകയും ജനപങ്കാളിത്തത്തോടെ രേഖപ്പെടുത്തുകയും ചെയ്യുന്ന ദീർഘകാല സാംസ്കാരിക സംരംഭത്തിന്റെ ആദ്യചുവടുവയ്പ്പാണിത്. തിരുവല്ലയുടെ ചരിത്ര - സാംസ്കാരിക പൈതൃകം സംരക്ഷിക്കാനായി ട്രസ്റ്റ് വിഭാവനം ചെയ്യുന്ന സാംസ്കാരിക മ്യൂസിയത്തിന്റെയും പഠനകേന്ദ്രത്തിന്റെയും ആശയസാക്ഷാത്കാരത്തിലേക്കുള്ള സുപ്രധാന മുന്നേറ്റമായും ഈപരിപാടി മാറും.


1.ചരിത്രപഠനത്തിലും പൈതൃകാന്വേഷണത്തിലും താൽപര്യമുള്ള വിദ്യാർത്ഥികൾക്കും ഗവേഷകർക്കും അദ്ധ്യാപകർക്കും പൊതുജനങ്ങൾക്കും രജിസ്റ്റർചെയ്ത് സെമിനാറിൽ പങ്കെടുക്കാം.

2.തിരുവല്ലയുടെ ചരിത്രകാരനായിരുന്ന പി.ഉണ്ണികൃഷ്ണൻ നായരുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബത്തെ ആദരിച്ച് പ്രശംസാഫലകം സമർപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL