കോഴഞ്ചേരി: അണ്ഡാശയ അർബുദ ബാധിതയായ രോഗിക്ക് അത്യാധുനികവും സങ്കീർണവുമായ 'ഹൈപെക്' (അഡ്വാൻസ്ഡ് സ്റ്റേജ് 3) ശസ്ത്രക്രിയ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി. വയറിനുള്ളിൽ പരന്നുകിടക്കുന്ന ക്യാൻസർ കോശങ്ങളെയും ട്യൂമറുകളെയും പൂർണമായി നീക്കം ചെയ്ത ശേഷം സൂക്ഷ്മമായ അർബുദ കോശങ്ങളെക്കൂടി നശിപ്പിക്കാനാണ് ഹൈപെക് ചികിത്സാരീതി പ്രയോജനപ്പെടുത്തുന്നത്. ഇതിനായി 'സിസ്പ്ലാറ്റിൻ' എന്ന കീമോതെറാപ്പി മരുന്ന് പ്രത്യേക മെഷീൻ ഉപയോഗിച്ച് ചൂടാക്കി വയറിനുള്ളിലേക്ക് നേരിട്ട് കടത്തിവിട്ട് സർക്കുലേറ്റ് ചെയ്തു. വയറിനുള്ളിൽ ക്യാൻസർ കോശങ്ങൾ അവശേഷിക്കാത്ത രീതിയിൽ അത് പൂർണമായി നീക്കം ചെയ്യുക എന്നത് അതീവ സങ്കീർണമാണ്. സർജിക്കൽ ഓങ്കോളജി വിഭാഗം വിദഗ്ദ്ധൻ ഡോ.അഖിൽ തോമസ് ജേക്കബിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. അനസ്‌തേഷ്യ വിഭാഗത്തിൽ ഡോ.അരവിന്ദ് ജോൺസൺ, ഡോ.മാത്യു വർഗീസ്, ഡോ.ഷൈനി, ഡോ. ടിജി, ഡോ.അരുൺ എന്നിവർ രോഗിയുടെ രക്തസമ്മർദ്ദവും ശരീര താപനിലയും അനുയോജ്യമായ രീതിയിൽ നിലനിറുത്തി. മെഡിക്കൽ ഓങ്കോളജി വിഭാഗം കൺസ്സൾട്ടന്റ് ഡോ.ഭവ്യ എസ് കുമാർ പ്രീകീമോ തയാറെടുപ്പുകൾക്കും ഹൈപെക് ഘട്ടത്തിലെ ഫ്‌ളൂയിഡ്ഇലക്ട്രോലൈറ്റ് ബാലൻസ് നിയന്ത്രിക്കുന്നതിനും നേതൃത്വം നൽകി. ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ ഡോ.സരൾ അംഗമുത്തുവിന്റെ നേതൃത്വത്തിൽ ഡോ.സുമി, ഡോ.ജിനി, ഡോ.ജിതു, ഡോ.ജോൺ എന്നിവരുടെ സംഘം വിദഗ്ദ്ധ പരിചരണം നൽകി. നെഫ്രോളജിയിലെ ഡോ.ഐശ്വര്യ ധനപാലനും ഒപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |