പത്തനംതിട്ട: വൺ മില്യൻ തൂഫാൻ ഗോൾസ് എന്ന ലഹരി വിരുദ്ധ ഫുട്‌ബാൾ ക്യാമ്പയിൻ മുട്ടത്തുകോണം എസ്.എൻ.സി.പി ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടന്നു. വിദ്യാർത്ഥികളിൽ കായികക്ഷമതയും ലഹരിക്കെതിരെയുള്ള അവബോധവും വളർത്താനാണ് പരിപാടി സംഘടിപ്പിച്ചത്. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ എന്നിങ്ങനെ മൂന്നു ടീമുകൾ പങ്കെടുത്ത ഫുട്‌ബാൾ ബാച്ച് വിദ്യാർത്ഥികളെ ആവേശഭരിതരാക്കി. വിജയികളായ അർജന്റീന ടീമിന് സ്‌കൂൾ പി.ടി.എ പ്രസിഡന്റ് അഡ്വ.എസ്.കെ.സാനു ട്രോഫി സമ്മാനിച്ചു. പ്രിൻസിപ്പൽ ജയറാണി.എ.ജി, സീനിയർ അസിസ്റ്റന്റ് രേഖ.എം.ആർ , അദ്ധ്യാപകരായ സജിത് സോമൻ, രാജേഷ്.എ, ലളിത.പി, ശ്രീജ.എസ്, രമ്യ.ആർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |