SignIn
Kerala Kaumudi Online
Saturday, 27 June 2026 4.01 AM IST

ഓപ്പറേഷൻ തൂഫാൻ : ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

tufan
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിരുവല്ലയിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സന്ദേശ റാലി അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു

തിരുവല്ല : ലഹരിവിരുദ്ധ ദിനാചരണത്തോടെ അനുബന്ധിച്ച് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിരുവല്ല പൊലീസിന്റെയും തിരുവല്ലയിലെ വിവിധ വിദ്യാലയങ്ങളുടെയും നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. നഗരസഭ ഓപ്പൺ സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച റാലി അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ഡിവൈ.എസ്.പി ടി.ആർ ജിജു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. തഹസിൽദാർ ജോബിൻ കെ.ജോർജ് മുഖ്യസന്ദേശം നൽകി. ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജിമോൾ, കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത അപ്പുക്കുട്ടൻ, കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന സതീഷ്, തിരുവല്ല എസ്.എച്ച്.ഒ എസ്. സുജിത്, പുളിക്കീഴ് എസ്.എച്ച്.ഒ എ. ഷഫീഖ്, എക്സൈസ് ഇൻസ്പെക്ടർ കെ.രാജേന്ദ്രൻ, എസ്.ഐ കുരുവിള സക്കറിയ, വനിതാ എസ്.ഐ ധന്യ എന്നിവർ പ്രസംഗിച്ചു. എസ്.സി എസ് ജംഗ്ഷൻ വഴി നഗരം ചുറ്റി നടത്തിയ റാലി ഓപ്പൺ സ്റ്റേഡിയത്തിൽ സമാപിച്ചു. എൻ.സി.സി, സ്‌കൗട്ട്, എൻ.എസ്.എസ്, എസ്.പി.സി, ഉൾപ്പെടെ 500ലധികം വിദ്യാർത്ഥികൾ റാലിയിൽ അണിനിരന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL