തിരുവല്ല : ലഹരിവിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി അനാംസ്, സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് വെസ്റ്റ് ഡയോസിസുമായി ചേർന്ന് ലഹരി വിമോചന സന്ദേശ യാത്ര സംഘടിപ്പിച്ചു. അന്യ സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പായിപ്പാട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ലഹരി വിമോചന സന്ദേശയാത്ര ഡയോസിസ് സെക്രട്ടറി റവ ജോർജ് ജോസഫ് ഉദ്ഘാടനം ചെയ്തു. രാവിലെ പായിപ്പാട് ജംഗ്ഷനിൽ ഫാ.അലക്സാണ്ടർ ഐ, അനാംസ് ഡയറക്ടർ ജോർജി എബ്രഹാം, സുവിശേഷകരായ പ്രകാശ് യേശുദാസ്, കൃഷ്ണമൂർത്തി, ജോഫി എന്നിവർ പ്രസംഗിച്ചു. കെഎസ്ആർടിസി കോർണറിൽ സമാപന സമ്മേളനം ഫാ.തോമസ് പി.ജോർജ് ഉദ്ഘാടനം ചെയ്തു. അനാംസ് ഡയറക്ടർ ജോർജി എബ്രഹാം, എച്ച്.ആർ.ഒ എസ് താലൂക്ക് സെക്രട്ടറി സൈജു ചെറിയാൻ വർഗീസ്, ജോൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |