SignIn
Kerala Kaumudi Online
Saturday, 27 June 2026 4.02 AM IST

പുതുക്കുളങ്ങര ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷികാഘോഷം സമാപിച്ചു

44
ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിലെ പുനപ്രതിഷ്ഠ വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ലക്ഷാർച്ചനക്ക് സമാപനം കുറിച്ച് ക്ഷേത്രം തന്ത്രി താഴ്ന്മൺമഠം കണ്ഠരര് ബ്രഹ്മദത്തൻ രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന കലശപൂജ.

ഓതറ: പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷിക മഹോത്സവത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ ഭക്തിസാന്ദ്രമായി. ക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്കും ചടങ്ങുകൾക്കും തന്ത്രി താഴമൺമഠം കണ്ടരര് ബ്രഹ്മദത്തൻ രാജീവരര് മുഖ്യകാർമ്മികത്വം വഹിച്ചു. പുനഃപ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ക്ഷേത്രസന്നിധിയിൽ പുലർച്ചെ വെള്ളിക്കുംഭത്തിൽ കളഭം നിറച്ച് കലശപൂജയോടെ ആരംഭിച്ച ലക്ഷാർച്ചന ചടങ്ങുകൾ ലക്ഷം മന്ത്രജപം പൂർത്തിയാക്കി വൈകിട്ട് ദീപാരാധനയോടെ കളഭാഭിഷേകത്തോടെ സമാപിച്ചു. ക്ഷേത്രത്തിൽ ഉച്ചപൂജയോടനുബന്ധിച്ച് നവകാഭിഷേകവും തുടർന്ന് അന്നദാനവും നടന്നു. വൈകിട്ട് ദീപാരാധനയും അത്താഴപൂജയും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. തുടർന്ന് ക്ഷേത്രസന്നിധിയിൽ വാദ്യശ്രീ തൃക്കാരിയൂർ മനോജിന്റെ പ്രമാണിത്വത്തിൽ പഞ്ചവാദ്യ വിസ്മയം അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL