SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.22 AM IST

പാസ്‌പോർട്ട് ഫീസ് വർദ്ധന പിൻവലിക്കണം  പ്രവാസി കോൺഗ്രസ് 

13-samuel

പത്തനംതിട്ട: കേന്ദ്ര സർക്കാർ അന്യായമായ രീതിയിൽ വർദ്ധിപ്പിച്ച പാസ്‌പോർട്ട് അപേക്ഷ, മറ്റ് സേവനങ്ങൾ എന്നിവയ്ക്കുള്ള അമിത ഫീസ് പിൻവലിക്കണമെന്ന കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് പത്തനംതിട്ട ബ്ലോക്ക് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ഫീസ് വർദ്ധനവ്, വിമാനയാത്രാ നിരക്ക് എന്നിവ മൂന്നും നാലും ഇരട്ടിയിലധികമായി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ പ്രവാസികളെ കൊള്ളയടിക്കുയാണെന്ന് യോഗം കുറ്റപ്പെടുത്തി.
ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികൾക്ക് പെൻഷൻ, തൊഴിൽ, പുനരധിവാസ പദ്ധതികൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. പ്രവാസികളുടെ ക്ഷേമത്തിനായി ഉപയോഗിക്കേണ്ട പണം ധൂർത്തടിക്കുന്ന പിണറായി സർക്കാരിന്റെ കാലത്തെ ലോക കേരള സഭ പ്രവാസികളിലെ വരേണ്യവർഗത്തിനായി സംഘടിപ്പിച്ചതാണ്. ഇത് എത്രയും വേഗം പിരിച്ചു വിടണമെന്ന് നോർക്ക വകുപ്പിന്റെ ചുമതകൂടി വഹിക്കുന്ന സംസ്ഥാന മുഖ്യമന്ത്രിയോട് പ്രമേയത്തിൻ ആഭ്യർത്ഥിച്ചു.
പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഹനീഫ താന്നിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് മാത്യു പാറക്കൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ്, ജോസ് കൊടുന്തറ, നാസർ തോണ്ടമണ്ണിൽ, അഡ്വ. ഷെബിർ അഹമ്മദ്, ബിജു മലയയിൽ സാം.പി. ഏബ്രഹാം, ബിനു തോമസ്, ജോർജ്ജ് മാത്യു എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL