റാന്നി : ഓപ്പറേഷൻ തൂഫാന്റെ ഭാഗമയി നടന്ന പരിശോധനയിൽ 23.250 ലിറ്റർ വാറ്റ് ചാരായവും 48.3 1 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിലായി. റാന്നി പുതുശേരിമല പാറക്കലേത്ത്പടി കാരക്കാട് ഹൗസിൽ ജസ്റ്റിൻ തോമസ് (34), പുതുശേരിമല ഇടക്കുന്നത്ത് വീട്ടിൽ ബിജീഷ്.എസ്.വിജയൻ(34) എന്നിവരെയാണ് റാന്നി പൊലീസ് അറസ്റ്റുചെയ്തത്.
ഒന്നാംപ്രതി ജസ്റ്റിൻ തോമസിന്റെ വീടിന് പിൻവശത്തായി ഒരു കുഴിയിൽ ചാക്കിൽക്കെട്ടിയ നിലയിലായിരുന്നു ചാരായം ഒളിപ്പിച്ചിരുന്നത്. ഇയാളുടെ ശരീരത്തിൽ നിന്ന് കഞ്ചാവും കണ്ടെടുത്തു. റാന്നി സ്റ്റേഷൻ ഹൗസ് ഓഫീസർ സിബി.എസ്, സിവിൽ പൊലീസ് ഓഫീസർമാരായ രാഹുൽ, അസ്ലാൻ, ആഞ്ചലോ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |