
കോന്നി: ഐക്യകർഷകസംഘം കോന്നി മണ്ഡലം കൺവെൻഷൻ ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് രവിപിള്ള അദ്ധ്യക്ഷത വഹിച്ചു. ഐക്യ കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം പ്രൊഫ.ബാബു ചാക്കോ. യു.ടി.യു.സി ജില്ലാ സെക്രട്ടറി എൻ.സോമരാജൻ, ഐക്യകർഷക സംഘം ജില്ലാ സെക്രട്ടറി ജോൺസ് യോഹന്നാൻ, ചിറ്റാർ രാധാകൃഷ്ണൻ, സുനിൽ ഏലിയാസ്, സലീൽ വയലാത്തല, പി.പി.ജോൺ, ഷാജി തിരുവല്ല, പൊടിമോൻ കെ.മാത്യു, പെരിങ്ങര രാധാകൃഷ്ണൻ, ഷൈലജ പ്രദീപ്, സുനിൽ എലിയാസ് എന്നിവർ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റായി ഷൈലജ പ്രദീപിനെയും സെക്രട്ടറിയായി സുനിൽ ഏലിയാസിനെയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |