
പത്തനംതിട്ട : സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളിൽ ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് ഒ.ഇ.സി / ഒ.ബി.സി (എച്ച്) വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്‌കൂൾ അധികൃതർ www.egratnz.kerala.gov.in ലൂടെ 27 നകം അടിയന്തരമായി സമർപ്പിക്കണം. നിർദിഷ്ട തീയതിക്ക് ശേഷം സ്‌കൂളുകളിൽ നിന്ന് അപേക്ഷ ഡേറ്റാ എൻട്രി നടത്തുന്നതിനോ ഫോർവേഡ് ചെയ്യുന്നതിനോ അവസരം ഉണ്ടാകില്ല. വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് കൊല്ലം മേഖല കാര്യാലയവുമായി ബന്ധപ്പെടണം. ഇ മെയിൽ bcddklm@gmail.com . ഫോൺ: 0474 2914417.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |