
പത്തനംതിട്ട : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, എൻ.ടി.എ പിരിച്ചുവിടുക, വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി ബി.എസ്.എൻ.എൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു.
സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജിഷ്ണു സത്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കിരൺ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി അനന്ദു മധു, സംസ്ഥാന കമ്മിറ്റി അംഗം പി.അപർണ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഡെൽവിൻ കെ.വർഗീസ്, കെ.എസ്.ഹരികൃഷ്‌ണൻ, ദീപു ബാലൻ, പി.എസ്.അഭിജിത്, ശരൺ ശശി, പ്രണവ് ജയകുമാർ, ഷാരിൻ സലീം, ചൈത്രലക്ഷ്‌മി, സി.പി.എം പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി.സഞ്ജു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |