
അടൂർ : വിളക്കിത്തലനായർ സമാജം അടൂർ താലൂക്ക് യൂണിയൻ വാർഷിക സമ്മേളനവും വിദ്യാഭ്യാസ കലോത്സവവും 26ന് രാവിലെ 9.30ന് അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിന് സമീപം ഗവ.എംപ്ലോയിസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടക്കും. ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് വിനോദ് മുളമ്പുഴ കലോത്സവം ഉദ്ഘാടനം ചെയ്യും. അഡ്വ.സി.വി.ശാന്തകുമാർ.എം.എൽ.എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. അഡ്വ.പഴകുളം മധു എം.എൽ.എ മുഖ്യാതിഥിയാകും. വി.എൻ.എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.ആർ.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |