SignIn
Kerala Kaumudi Online
Friday, 24 July 2026 2.28 AM IST

തിരുവോണം ബമ്പർ ജില്ലാതല വിതരണോദ്ഘാടനം

lottery

പത്തനംതിട്ട : തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ജില്ലാതല വിതരണോദ്ഘാടനം അബിൻ വർക്കി എം.എൽ.എ നിർവഹിച്ചു. നഗരസഭാ കൗൺസിലർ എ.സുരേഷ്‌കുമാർ അദ്ധ്യക്ഷതവഹിച്ചു. ജില്ല ഭാഗ്യക്കുറി ഓഫീസർ ഡി.ആർ.ജോസ്, ജില്ല ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ നിഷ ആർ.നായർ, വിവിധ ലോട്ടറി തൊഴിലാളി സംഘടന ഭാരവാഹികളായ നാഗൂർ കനി, എം.ശ്രീനിവാസൻ, എം.ആർ.കണ്ണൻകോട്, പി.ബി.അനിൽകുമാർ എന്നിവർ പങ്കെടുത്തു. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി വീതം 20 പേർക്കും മൂന്നാം സമ്മാനമായി 25 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി 5 ലക്ഷം വീതം 10 പേർക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം 10 പേർക്കും നൽകും. ഒന്നാംസമ്മാനാർഹമാകുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് മൂന്നു കോടി രൂപ ഏജൻസി സമ്മാനമായും നൽകും.

നറുക്കെടുപ്പ് : സെപ്റ്റംബർ 26ന്,

ടിക്കറ്റ് വില : 500 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL