SignIn
Kerala Kaumudi Online
Monday, 12 October 2026 4.24 AM IST

കായിക മാമാങ്കം കൊടിയിറങ്ങി, പുല്ലാടി​ന്റെ ഗർജ്ജനം

pullad
ജേതാക്കളായ പുല്ലാട് ഉപജി​ല്ല

കൊടുമൺ : ഇരവി​പേരൂർ സെന്റ് ജോർജ് സ്കൂളി​ന്റെ കരുത്തി​ൽ ​ജി​ല്ലാ​ ​സ്‌​കൂ​ൾ​ ​കാ​യി​ക​മേ​ള​യി​ൽ​ ​പു​ല്ലാ​ട് ​ഉ​പ​ജി​ല്ല​ ​കി​രീ​ടം ചൂടി​. ​ 40 ​സ്വ​ർണം,​ 25 ​വെ​ള്ളി,​ 22​വെ​ങ്ക​ലം​ ​എ​ന്നി​ങ്ങനെ ​ 297 ​പോ​യി​ന്റ് നേടി​യാണ്​ ​ പുല്ലാട് ചാ​മ്പ്യ​ൻ​മാ​രാ​യത്.​ 8 സ്വ​ർ​ണവും ​ 18 ​വെ​ള്ളി​യും 14 ​വെ​ങ്ക​ലവും​ ​ ​നേ​ടി​ 127​ ​പോ​യി​ന്റു​മാ​യി​ ​തി​രുവല്ല ​ഉ​പ​ജി​ല്ല​ ​ര​ണ്ടാംസ്ഥാനവും ​ 10 സ്വ​ർ​ണവും ​ 9​ വെ​ള്ളി​യും 6 ​വെ​ങ്ക​ലവും​ ​നേ​ടി​ 104​ ​പോ​യി​ന്റു​മാ​യി​ ​പത്തനംതി​ട്ട ​മൂ​ന്നാം​ ​സ്ഥാ​ന​വും സ്വന്തമാക്കി​. സ്കൂളുകളി​ൽ ഇരവി​പേരൂർ സെന്റ് ജോൺ​സാണ് ചാമ്പ്യൻമാർ. 155 പോയി​ന്റ്.

മെഡൽ നി​ല : സ്വർണ്ണം - 21, വെള്ളി -14, വെങ്കലം - 8. എം.ടി.എച്ച്.എസ് കുറിയന്നൂർ 125 പോയി​ന്റുമായി​ രണ്ടാമത് എത്തി​. മെഡൽ നി​ല : സ്വർണ്ണം - 16, വെള്ളി - 11, വെങ്കലം -12.

ചുട്ടുപൊള്ളുന്ന ചൂടും മിന്നൽ മഴയും നിറഞ്ഞാടിയ മൂന്ന് ദിനങ്ങളി​ൽ പ്രതി​കൂല കാലാവസ്ഥയെ അതി​ജീവി​ച്ചായി​രുന്നു കൗമാരകായി​കോത്സവം അരങ്ങേറി​യത്. അവസാന ദിവസം മഴ മാറി നിന്നത് ആശ്വാസമായി. ക്രോസ് കൺട്രി ഓട്ടമത്സരം, 200 മീറ്റർ ഓട്ടം, ട്രിപ്പിൾ ജംപ് , ജാവലിൻ ത്രോ, ഹാമർ ത്രോ, ഹൈജമ്പ്, പോൾ വാട്ട്, ഹർഡിൽസ് എന്നീ ഇനങ്ങളിലാണ് അവസാന ദിവസം മത്സരം നടന്നത്. ഉച്ചയോടുകൂടി ഭൂരി​ഭാഗം മത്സരങ്ങളും പൂർത്തിയായി. തുടർന്ന് ചില റിലേ മത്സരങ്ങളും ഹാമർ ത്രോയും അദ്ധ്യാപകരുടെ മത്സരങ്ങളുമാണ് നടന്നത്. സമാപന സമ്മേളനം അഡ്വ പഴകുളം മധു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊടുമൺ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സി ജി ഗീതാദേവി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പ്രോജക്ട് കോർഡിനേറ്റർ ദിലീപ് കുമാർ , ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ അംബിക വിജയൻ, ലിസി ലാൽ.ജി, ഐക്കര ഉണ്ണികൃഷ്ണൻ, എ.ജി.ശ്രീകുമാർ, ഷൈനി തോമസ്, കൃഷ്ണകുമാരി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഷീബ മുഹമ്മദ്‌, കെ.ഹരികുമാർ, അംബിക വിനയൻ, ലിനു എബ്രഹാം എന്നി​വർ സംസാരി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL