SignIn
Kerala Kaumudi Online
Monday, 12 October 2026 4.24 AM IST

സൗരവോംഗി സിന്ദഗി ! ഒഡീഷക്കാരൻ സൗരവ് കുമാർ എറി​ഞ്ഞി​ട്ടത് രണ്ട് സ്വർണ്ണം

sawrav

കൊടുമൺ : കേരളമാണ് ഇനി എന്റെ നാട്, എനിക്ക് ഇവിടെ വീട് വേണം, ഇവിടെ ജീവിക്കണം, കേരളത്തിന് വേണ്ടി മെഡൽ നേടണം. പറയുന്നത് ഒഡീഷ സ്വദേശി സൗരവ് കുമാർ പഠി​ക. ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ സൗരവ് ജൂനിയർ ബോയ്സ് വിഭാഗം ജാവ്ലിൻ ത്രോയിലും ഷോട്ട് പുട്ടിലും സ്വർണ്ണ മെഡൽ നേടി. 2023 ലാണ് സൗരവ് സെന്റ് ജോൺസിൽ ചേർന്നത്. സ്പോർട്സ് സ്കൂൾ ഹോസ്റ്റലിലെ കുക്കായ ഭഞ്ജൻ പഠി​കയുടെയും അലോക് മോനി ഭഞ്ജൻ പഠി​കയുടെയും മകനാണ്. ഒഡീഷയെക്കാൾ സൗരവിനിഷ്ടം കേരളമാണ്. ഇവിടുത്തെ ആളുകളും സ്‌കൂളും നൽകുന്ന പിന്തുണ വലുതാണെന്ന് സൗരവ് പറയുന്നു. ആദ്യമായി കായിക മേളയിൽ എത്തിയപ്പോൾ തന്നെ മെഡൽ നേട്ടമുണ്ടായതിന്റെ സന്തോഷത്തിലാണ്. ഒ.ആർ.ഹരീഷ് പരിശീലനം നൽകുന്നു. കായികമേളയിൽ ചാമ്പ്യൻമാരായ സെന്റ് ജോൺസ് സ്‌കൂളിന് സൗരവിന്റെ നേട്ടം ഇരട്ടിമധുരമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL