SignIn
Kerala Kaumudi Online
Monday, 12 October 2026 4.24 AM IST

കാടിറങ്ങി വന്ന തങ്കത്തിളക്കം, പോൾ വാട്ടിൽ സിബി ചക്രവർത്തി

sibi

കൊടുമൺ : പാലക്കാട് പറമ്പികുളത്ത് വനംവകുപ്പിന്റെ റിസർവ് പ്രദേശത്ത് നിന്ന് ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂളിൽ പഠിക്കാൻ എത്തിയ സിബി ചക്രവർത്തിക്ക് സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വാട്ടിൽ സ്വർണമെഡൽ. സ്കൂളിലെ മുൻ വിദ്യാർത്ഥിയും പോൾവാട്ട് താരവുമായ അൽഫിനാണ് സിബിയെ പരിശീലിപ്പിച്ചത്. 2.50 മീറ്റർ ഉയരം താണ്ടാനായി. പറമ്പിക്കുളം കടവൂർ ഉന്നതിയിൽ പി.സുകുമാരന്റെയും സി ശാരദയുടെയും മകനാണ്. പിതാവ് പി.സുകുമാരൻ കരകൗശല ജോലി ചെയ്യുന്ന ആളാണ്. സിജു.എസ് സഹോദരനും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL