
പന്തളം : എം എസ് എം ഇ ഡെവലപ്‌മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ഓഫീസ് തൃശൂർ, പന്തളം മൈക്രോ കോളേജിൽ നടത്തിയ സൗജന്യഹൗസ് വയറിംഗ് കോഴ്‌സിന്റെ സർട്ടിഫിക്കറ്റ് വിതരണം പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിനീത അനിൽ ഉദ്ഘാടനം ചെയ്തു. എം എസ്സ് എം ഇ പ്രോഗ്രാം കോർഡിനേറ്റർ ജി.ശ്രീറാംപിള്ള അദ്ധ്യക്ഷനായിരുന്നു. അലുംനി എന്റർപ്രണർ അവാർഡ് പവർ മാസ്റ്റേഴ്‌സ് ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്‌സിന്റെ ഉടമ സുനിൽകുമാർ കെ.ആറിന് മൊമെന്റോ നൽകി. നഗരസഭാ കൗൺസിലർമാരായ അജയകുമാർ എസ്, മനോജ് കുരമ്പാല, അലുമ്‌നി അസോസിയേഷൻ ഭാരവാഹി അജിത കുമാർ.ബി, സുഭാഷ്.ആർ, സി.പി.സതീഷ്‌കുമാർ, റ്റി.ഡി.വിജയകുമാർ, വൈശാഖ്.എൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |