SignIn
Kerala Kaumudi Online
Monday, 12 October 2026 5.11 AM IST

ലഹരിയെ തളക്കാൻ എൻ.സി.ബി; ബാറിലും ഷാപ്പിലും കയറില്ല

no-drugs

പത്തനംതിട്ട: ലഹരി മാഫിയയെ തളക്കാൻ എക്സൈസ് രൂപീകരിച്ച നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ബാറുകളിലും കള്ളുഷാപ്പുകളിലും പരിശോധന നടത്തില്ല. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വൻകിട മയക്കുമരുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചാകും അന്വേഷണം. നർക്കോട്ടിക് സംബന്ധമായ കേസുകൾ മാത്രമാണ് ഇനി മുതൽ എൻ.സി.ബി ഏറ്റെടുക്കേണ്ടതെന്ന് എക്സൈസ് കമ്മിഷണർ ഉത്തരവിറക്കി. വൈക്കം മേഖലയിലെ ഷാപ്പുകളിൽ എൻ.സി.ബി ടീമിൽ പെട്ട ചിലർ പരിശോധന നടത്തുകയും പടി വാങ്ങുകയും ചെയ്തതായി പരാതികൾ ഉയർന്നിരുന്നു. ഇതേ തുടർന്നാണ് എൻ.സി.ബി കള്ളുഷാപ്പുകളിൽ പരിശോധന നടത്തേണ്ടന്ന് ഉത്തരവിറക്കിയത്. പടി വാങ്ങുന്നതായി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥർ എൻ.സി.ബിയുടെ ഭാഗമാകില്ല.

ഇന്ത്യയിൽ എവിടെയും

എക്സൈസിലെ സമർത്ഥരായ ഉദ്യോഗസ്ഥരെ നർക്കോട്ടിക് ബ്യൂറോയിൽ നിയമിക്കും. പ്രത്യേക തസ്തികകൾ സൃഷ്ടിക്കില്ല. ജില്ലകളിൽ വലിയ അളവിലുള്ള ലഹരിക്കടത്ത്, എൻഫോഴ്സ്മെന്റ് സംവിധാനം, ഇന്റലിജൻസ് തുടങ്ങിയവയാണ് നർക്കോട്ടിക് ബ്യൂറോയുടെ പരിധിയിൽ വരുന്നത്. ഒരു ജില്ലയിൽ കേസെട‌ുത്താൽ കണ്ണികൾ തേടി ഇന്ത്യയിൽ എല്ലായിടത്തും അന്വേഷണം നട‌ത്താനുള്ള അധികാരം എൻ.സി.ബിക്കുണ്ട്.

എൻ.സി.ബി ടീം ആദ്യ ബാച്ചിന്റെപരിശീലനം തൃശൂർ എക്സൈസ് അക്കാദമിൽ പൂർത്തിയായി.

അന്വേഷണ സംഘത്തിന് പ്രത്യേകം യൂണിഫോമും ഓവർക്കോട്ടുമുണ്ടാകും. ജില്ലകളിലെ സ്റ്റേറ്റ് എക്സൈസ് സ്‌ക്വാഡ് യൂണിറ്റുകളാണ് എൻ.സി.ബികളായി മാറുന്നത്. കമ്മിഷണറുടെ മേൽനോട്ടത്തിൽ ജോയിന്റ് എക്സ് സൈസ് കമ്മിഷണർ ആണ് എൻ.സി.ബി മേധാവി.

സാങ്കേതികവിദ്യ ആയുധം

സൈബർ ഡേറ്റാ അനാലിസിസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് എന്നീ വിഭാഗങ്ങളുടെ സംയുക്ത നീക്കത്തിലൂടെ ലഹരിക്കടത്ത് സംഘങ്ങളെ വലയിലാക്കും.

390 എക്സൈസ് ഉദ്യോഗസ്ഥരെ

എൻ.സി.ബിയിലേക്ക് പുനർവിന്യസിക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL