SignIn
Kerala Kaumudi Online
Monday, 12 October 2026 7.45 AM IST

ഗ്യാനേഷ് കുമാർ രാജിവയ്ക്കണം

ailu

പത്തനംതിട്ട : മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട്
ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധ ധർണയും ജനകീയ വിചാരണയും നടത്തി. ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബി.കെ.ബിജു അദ്ധ്യക്ഷനായിരുന്നു. ബാർ കൗൺസിൽ അംഗം എസ്.മനോജ്, യൂണിയൻ ജില്ലാ സെക്രട്ടറി സി.പ്രകാശ്, ദേശീയ കൗൺസിൽ അംഗം ആശ ചെറിയാൻ, സംസ്ഥാന കമ്മിറ്റി അംഗം നിഷാദ് തങ്കപ്പൻ, ജില്ലാ ട്രഷറർ ബിജോയ് വർഗീസ് കോശി, വൈസ് പ്രസിഡന്റുമാരായ വിജയകുമാർ, കിരൺരാജ്, സിറിൽ ടി.ഈപ്പൻ, എൻ.സി.പ്രിനി, ജോയിന്റ് സെക്രട്ടറിമാരായ എം.പ്രീജി, ദീപു പീതാംബരൻ, ബിജികുമാരി, സിനി, യു.ആദർശ്, മധു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL