
അടൂർ : ഇ.വി കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ അടൂരിൽ നടത്തിയ കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരം അഡ്വ.സി.വി.ശാന്തകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ റീന ശാമുവൽ സമ്മാനദാനം നിർവഹിച്ചു. ഇ.വി.കലാമണ്ഡലം ഡയറക്ടർ മാന്നാനം വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.വാസുദേവൻ, പി.രവീന്ദ്രൻ, സുനിത മനോജ് പഴകുളം ശിവദാസൻ, സി.ആർ.ദിൻരാജ്, ദർശന സതീഷ്, സ്വാതി വിദേവൻ, സൂര്യൻ മഠത്തിലേത്ത്, രമ്യ രാജേഷ് എന്നിവർപ്രസംഗിച്ചു. സമാപന സമ്മേളന ഉദ്ഘാടനവും തൂഫാൻ പദ്ധതി വിശദീകരണവും കെ.എ.പി അഞ്ചാം ബെറ്റാലിയൻ കമാണ്ടന്റ് എ.യു.സുനിൽകുമാർ നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |